വയനാട്:  പൊതുവിതണ സംവിധാനത്തില്‍ വരാത്ത, അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, മഠങ്ങള്‍ റേഷന്‍ കാര്‍ഡില്ലാത്ത വ്യക്തികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്ക് ആളൊന്നിന് 5 കിലോഗ്രാം അരിയും ഒരു കിലോഗ്രാം കടലയും ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതി പ്രകാരം വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകളുമായി അതത് താലൂക്ക് സപ്ലൈ ഓഫീസറെ സമീപിക്കണം. പഞ്ചായത്ത് സെക്രട്ടറിയുടെയോ സാമൂഹ്യനീതി ഓഫീസറുടെയോ ലിസ്റ്റിന്റെ അടിസ്ഥാനത്തിലും ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യും.

റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ ജൂലൈ 25 നകം ചേര്‍ക്കണം. അനര്‍ഹമായി എ.എ.വൈ, പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ളവര്‍ താലൂക്ക് സപ്ലൈ ഓഫീസിലെത്തി കാര്‍ഡുകള്‍ മാറ്റി വാങ്ങണം.  അല്ലാത്ത പക്ഷം പിഴയടക്കമുളള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.