മലപ്പുറം: ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ 13 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു. എം. എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 13 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ അങ്കണവാടി കെട്ടിടം നിര്‍മിച്ചത്. കെട്ടിടോദ്ഘാടനം വി. അബ്ദു റഹ്മാന്‍ എം.എല്‍എ നിര്‍വഹിച്ചു.

ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് എം. എ റഫീഖ് മാസ്റ്റര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ചേലാട്ട് അറുമുഖന്‍, എ.സി രാധാകൃഷ്ണന്‍, രാധ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.