കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരപരിധിയിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയ സാഹചര്യത്തിൽ നിയമസഭാ സെക്രട്ടേറിയറ്റിലെ അടിയന്തര ജോലികൾ നിർവഹിക്കുന്നതിനായി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് ജൂലൈ 15 മുതൽ പ്രവർത്തിക്കുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
