ആലപ്പുഴ: നിര്‍ധനരായ രോഗികള്‍ക്ക് ഒരു മാസത്തേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്ത് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കിഡ്‌നി, ക്യാന്‍സര്‍ അസുഖം ബാധിച്ച് ചികിത്സയിലുള്ള അരൂക്കുറ്റി ഗ്രാമപഞ്ചായതിലെ 26 രോഗികള്‍ക്കാണ് മരുന്നുകള്‍ നല്‍കിയത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബൈര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 100000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിത പ്രമോദ്, അംഗങ്ങളായ പി.എസ് ബാബു, വിനോദ്, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തക സിസ്റ്റര്‍ ബീന, ഡോ. അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.
