കീം 2020 പ്രവേശന പരീക്ഷ വിജയകരമായി പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിനു പിന്നിൽ പ്രവർത്തിച്ച എൻട്രൻസ് കമ്മീഷണറേറ്റ്, ഉന്നത വിദ്യാഭ്യാസവകുപ്പ്, ഫയർഫോഴ്‌സ്, പൊലീസ്, കെഎസ്ആർടിസി, അധ്യാപകർ തുടങ്ങി എല്ലാവരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മാതൃകപരമായ പ്രവർത്തനമാണ് സന്നദ്ധ സേന പ്രവർത്തകർ കാഴ്ചവെച്ചത്. 336 പരീക്ഷാകേന്ദ്രങ്ങളിലായി നാലായിരത്തോളം സന്നദ്ധ സേന പ്രവർത്തകരാണ് പങ്കെടുത്തത്.
സാനിട്ടെസർ നൽകുക, സാമൂഹിക അകലം പാലിക്കുക, തെർമൽ സ്‌കാനർ ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് അവർ ഏറ്റെടുത്തത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ സുരക്ഷിതമായി പരീക്ഷ എഴുതിയിട്ടുണ്ട്. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക അഭിനന്ദനവും അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.