കോവിഡ്‌ -19 രോഗവ്യാപനം പ്രതിരോധിക്കുന്നതിന് കാസര്‍കോട് നഗരസഭയിലെ  മത്സ്യ- പച്ചക്കറിമാര്‍ക്കറ്റ് കണ്ടയിന്റ്‌മെന്റ സോണായി  ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പ്രഖ്യാപിച്ചു. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ കടകള്‍ തുറക്കാന്‍ അനുവദിക്കൂ.
പച്ചക്കറി, ഇറച്ചി, മത്സ്യം എന്നിവയുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ ആകെയുള്ളതിന്റെ 50 ശതമാനം കടകള്‍ മാത്രമേ ഒരു ദിവസം തുറക്കുന്നതിന് അനുമതി നല്‍കുകയുള്ളുവെന്ന് കളക്ടര്‍ അറിയിച്ചു.  കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.