വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) സ്ഥാപനമായ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിക്ക് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സ്റ്റഡി സെന്ററായി അംഗീകാരം ലഭിച്ചു.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫുഡ് ആന്‍ഡ് ന്യുട്രീഷ്യന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡയറ്റെട്ടിക്‌സ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഹെല്‍ത്ത്  എഡ്യൂക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

സെന്റര്‍ കോഡ് – 40040. താത്പര്യമുള്ളവര്‍ http://ignouadmission.samarth.edu.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി ഈ മാസം 31ന് അകം അപേക്ഷിക്കണം. ഫോണ്‍: 9744521556.