കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് വിഭാഗം, ഡിസ്ട്രിക്റ്റ് സൈക്യാട്രിക് റീഹാബിലിറ്റേഷന്‍ പ്രോജക്ട്, ഇന്‍ഡ്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരീക്ഷാപ്പേടിയും ആശങ്കകളും മറ്റ് മാനസിക സമ്മര്‍ദ്ദങ്ങളും അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് ഒന്നു മുതല്‍ 12 മണിക്കൂര്‍ ഫോണ്‍ ഹെല്‍പ്പ്‌ലൈന്‍ ആരംഭിക്കുന്നു. രാവിലെ 8 മുതല്‍ രാത്രി 8 വരെ മാനസികാരോഗ്യ പ്രവര്‍ത്തകര്‍ കുട്ടികളുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുന്നു. വിളിക്കേണ്ട നമ്പര്‍ : 8156830510
