ആൾനൂഴി ശുചീകരണ റോബോട്ട് പൊതുനിരത്തുകളിലെ ശുചീകരണം തുടങ്ങി. ഫെബ്രുവരി 28ന് വഞ്ചിയൂർ ചിറക്കുളം റോഡിലെ മാൻഹോളുകളിലെ മാലിന്യം നീക്കിയാണ് നിരത്തുകളിലെ ശുചീകരണം ആരംഭിച്ചത്.
കഴിഞ്ഞദിവസം വാട്ടർ അതോറിറ്റി ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് യന്ത്രമനുഷ്യന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്.
ഇതിനുശേഷം ആദ്യമായാണ് പൊതുനിരത്തിലെ ഡ്രെയിനേജ് സംവിധാനത്തിലെ മാൻഹോൾ വൃത്തിയാക്കൽ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്.
ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി നഗരത്തിലെ ആൾനൂഴികളിലെ മാലിന്യം നീക്കാൻ ‘ബൻഡിക്കൂട്ടി’നെ ഉപേയാഗിക്കുമെന്ന് നേരത്തെ ജലവിഭവമന്ത്രി മാത്യു ടി. തോമസ് പ്രഖ്യാപിച്ചിരുന്നു.
‘ബൻഡിക്കൂട്ട്’ രൂപകൽപന ചെയ്ത സ്റ്റാർട്ട് അപ്പായ ജെൻറോബോട്ടിക്‌സിലെ അംഗങ്ങളായ അരുൺ ജോർജ്, നിഖിൽ ടി.വി എന്നിവരും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് തൊഴിലാളികൾ ആൾനൂഴികൾ ശുചിയാക്കിയത്.