നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധമരുന്നിന്റെയും ആരോഗ്യ-ശുചിത്വബോധവത്ക്കരണത്തിന്റെയും ആവശ്യകത സംബന്ധിച്ചു നടന്ന ബോധവത്ക്കരണശില്പശാലയ്ക്ക് ജില്ലയില്‍ സമാപനം. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലായി നടന്ന ബോധവത്ക്കരണ ശില്പശാലയുടെ സമാപന പരിപാടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം പരിധിയിലെ പുത്തിഗെ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.അരുണ അധ്യക്ഷത വഹിച്ചു.
പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.വി മുഹമ്മദ്, വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വൈ. ശാന്തി എന്നിവര്‍ സംസാരിച്ചു.    മുളിയാര്‍ പിഎച്ച്‌സിയിലെ ഡോ. ദിവാകര്‍ റായ് ബോധവത്ക്കരണ ക്ലാസ് എടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ സ്വാഗതവും  പുത്തിഗെ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി. ചനിയ നന്ദിയും പറഞ്ഞു.
ശില്‍പ്പശാലയോടനുബന്ധിച്ച് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ-ശുചിത്വ ചിത്രപ്രദര്‍ശനവും നടത്തി. ജില്ലാഭരണകൂടം, ആരോഗ്യ വകുപ്പ്, ജില്ല ശുചിത്വമിഷന്‍, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.