കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ (സി.എഫ്.എൽ.റ്റി.സി)ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ, ക്ലീനിംഗ് ജീവനക്കാർ എന്നിവരുടെ എണ്ണം വർധിപ്പിക്കേതായിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന ജില്ലാതല കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗികളുടെ എണ്ണം കൂടുന്നതിനാൽ കൂടുതൽ സി.എഫ്.എൽ.റ്റി.സികൾ ആരംഭിക്കേതുണ്ട്. ഇതിനായി ആയുഷ് അടക്കമുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരെക്കൂടി ഉൾപ്പെടുത്തി സി.എഫ്.എൽ.റ്റി.സികളുടെ മാനവ വിഭവശേഷി വർധിപ്പിക്കും.  കോവിഡുമായി ബന്ധപ്പെട്ടു മുൻനിരയിൽ പ്രവർത്തിക്കുന്ന പോലീസ്, ആരോഗ്യ പ്രവർത്തകർ, മറ്റ് ജീവനക്കാർ എന്നിവർക്ക് കോവിഡ് പോസിറ്റീവായാൽ ഇവരെ പാർപ്പിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കുന്നത് സർക്കാർ പരിഗണനയിലാണ്.

മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കോവിഡ് പരിശോധന വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, ഡി.സി.പി വി. ദിവ്യ, എ.ഡി.എം വി.ആർ വിനോദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു.എസ്.നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.