തിരുവനന്തപുരം: ഇടവ മുതൽ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശ മേഖലയിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ഇൻസിഡന്റ് കമാൻഡർമാരായ യു.വി ജോസ്, ഹരികിഷോർ എന്നിവർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. അതിർത്തിയായ കാപ്പിൽ പരവൂർ ചെക്‌പോസ്റ്റ്, ക്വാറന്റൈൻ സെന്ററായ ജവഹർ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലും വർക്കല പുത്തൻചന്തയിലെ വിവിധ സ്ഥാപനങ്ങളിലുമെത്തി കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി.

ക്വാറന്റൈൻ സെന്ററായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്ന നെടുങ്കണ്ട എസ്.എൻ.വി ഹയർ സെക്കന്ററി സ്‌കൂളും ഇൻസിഡന്റ് കമാൻഡർമാർ സന്ദർശിച്ചു.