തിരുവനന്തപുരം: വെള്ളറട ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പഞ്ചായത്തിൽ സി.എഫ്.എൽ.റ്റി.സി ആരംഭിക്കുന്നതിനായി വനംവകുപ്പിന്റെ ആനപ്പാറയിലുള്ള ഗസ്റ്റ്ഹൗസിൽ വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.

കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പഞ്ചായത്തിനെ കണ്ടയിൻമെന്റ് സോണിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തെ അറിയിക്കാനും യോഗം തീരുമാനിച്ചു. ആനപ്പാറ ഗസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് സുജാതകുമാരി, വൈസ് പ്രസിഡന്റ് സജയൻ, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു