ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കോഴിക്കോട് പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പലിനെ ഒരു വർഷത്തെ കരാറിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർവകലാശാല, സർക്കാർ, എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റിട്ടയർ ചെയ്ത അധ്യാപകർക്കും യു. ജി. സി, എ. ഐ. സി. ടി. ഇ, സംസ്ഥാന സർക്കാരുകൾ, കോളേജ്/ യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർ എന്നിവർക്ക് അവസരം. 25നും 67നുമിടയിലായിരിക്കണം പ്രായം. ആഗസ്റ്റ് മൂന്നിന് പത്തിനും അഞ്ചിനുമിടയിൽ ഇന്റർവ്യൂവിനുള്ള താത്പര്യവും ബയോഡേറ്റയും directormwd@gmail.com ൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in