എറണാകുളം : ജില്ലയിൽ ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും പ്രാദേശിക തലത്തിൽ എഫ്. എൽ. ടി. സി കളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനും കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു.

പ്രാദേശിക തലത്തിൽ എഫ്. എൽ. ടി. സി കളുടെ പ്രവർത്തനങ്ങളുടെ ഏകോപനം, കോവിഡ് പരിശോധന, സമ്പർക്കം, തുടങ്ങിയ കാര്യങ്ങളെ കുറിച്ച് തഹസീല്ദാർമാർക്കും ബ്ലോക്ക്‌ തല ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും നിർദേശം നൽകി. പഞ്ചായത്ത് തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയാണ് തഹസിൽദാർമാർക്കുള്ളത്. കൺടൈൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും തഹസിൽദാർമാർ ഉറപ്പാക്കണം. സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, എഫ്. എൽ.ടി. സി പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല ഉള്ള ജെറോമിക് ജോർജ്, അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, ഡെപ്യൂട്ടി കളക്ടർ എം. ആർ വൃന്ദ ദേവി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജെക്ട് ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി, ഡി. എസ്. ഒ. ഡോ. ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു