ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
ഇടുക്കി: പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തോക്കുപ്പാറയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 50 രോഗികള്‍ക്കുള്ള ചികിത്സ സൗകര്യങ്ങളാണ് തോക്കുപ്പാറ സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ ഒരുക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കും.
ചെങ്കുളം മേഴ്‌സി ഹോം , വിവിധ സന്നദ്ധ സേവന പ്രവര്‍ത്തകര്‍, സ്വകാര്യ റിസോര്‍ട്ട് , വിവിധ രാഷ്ട്രീപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സജ്ജീകരണങ്ങള്‍ നടന്നുവരുന്നത്, രോഗികള്‍ക്കുള്ള ക്രമീകരണത്തിനൊപ്പം. ചികിത്സാ റൂം, ഫാര്‍മസി, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക റൂം തുടങ്ങിയവ ഉള്‍പ്പെടെയാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസിബായ് കൃഷ്ണന്‍ പറഞ്ഞു. സെന്ററില്‍ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം ടോയ്‌ലെറ്റ് സൗകര്യങ്ങളും ഒരുക്കും. കൂടുതല്‍ രോഗികള്‍ എത്തിയാല്‍ ഇ-ടോയ്‌ലറ്റ് സംവിധാനം ഒരുക്കാനുമാണ് പഞ്ചായത്തിന്റെ തീരുമാനം.