ജില്ലയില്‍ രോഗബാധിതരുടെ ഗ്രാഫ് താഴേക്ക്.
കൊല്ലം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായ ശേഷം തിങ്കളാഴ്ച ആദ്യമായി  രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരെക്കാള്‍ മുന്നിലെത്തി. രോഗബാധിതര്‍ ഇന്നലെ 22 പേരാണ് എന്നാല്‍ 57 പേര്‍ രോഗമുക്തി നേടി. ജൂലൈ 18 മുതലായിരുന്നു രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി തുടങ്ങിയത്. അന്ന് 53 ആയിരുന്നു. 20 ന് 79, 21 ന് 85 കഴിഞ്ഞ് 22നും 24 നും കണക്ക് ഉയര്‍ന്ന് 133 വരെ എത്തി. 23 ന് അത് 106 ആയിരുന്നു. 25 മുതല്‍ ഗ്രാഫ് താഴ്ന്ന് തുടങ്ങിയിരുന്നു. 80, 74 കഴിഞ്ഞ് ഇന്നലെ 22 ല്‍ എത്തുമ്പോള്‍ ആശ്വാസമായി രോഗമുക്തരായവര്‍ 57 എത്തി. 26 ന് 74 പേര്‍ രോഗബാധിതരായ ദിവസം രോഗമുക്തര്‍ 70 പേരായിരുന്നു. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലവത്തായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്നലെ രോഗബാധിതരായവരില്‍ സമ്പര്‍ക്കം മൂലം 21 പേരും ഉറവിടം വ്യക്തമല്ലാത്ത ഒരാളും ഉള്‍പ്പെടുന്നു.  ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാല്  ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സമ്പര്‍ക്കം മൂലം രോഗബാധ സ്ഥിരീകരിച്ചവര്‍
കോട്ടയം സ്വദേശിനി(29), ചങ്ങാനാശ്ശേരി സ്വദേശിനി(24), തിരുവല്ല സ്വദേശിനി(31), ശാസ്താംകോട്ട സ്വദേശിനി(24) എന്നിവര്‍ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരാണ്. കുമ്മിള്‍ ഊന്നംകല്ല് സ്വദേശി(57)(തിരുവനന്തപുരത്ത് ചികിത്സയിലാണ്), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി(23), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി(50), ഇട്ടിവ സ്വദേശിനി(31), കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശിനി(48), കുലശേഖരപുരം കടത്തൂര്‍ സ്വദേശി(33), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി(55), ചടയമംഗലം ഇലവക്കോട് സ്വദേശിനി(83), ചടയമംഗലം കണ്ണന്‍കോട് സ്വദേശിനി(35), ചടയമംഗലം സ്വദേശി(50), തൃക്കോവില്‍വട്ടം തട്ടാര്‍കോണം സ്വദേശിനി(35), പട്ടാഴി വടക്കേക്കര സ്വദേശിനി(30), പന്മന  വടക്കുംതല സ്വദേശി(37), മൈലം പളളിക്കല്‍ സ്വദേശി(60), മൈലം പളളിക്കല്‍ സ്വദേശിനി(4), മൈലം പളളിക്കല്‍ സ്വദേശിനി(56), വെളിനല്ലൂര്‍ അര്‍ക്കന്നൂര്‍ സ്വദേശിനി(23),

ഉറവിടം വ്യക്തമല്ലാത്തവര്‍
നെടുമ്പന  സ്വദേശി (83)