കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ ചേര്‍ന്ന് സമാഹരിച്ച അവശ്യ സാധനങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. 10000 രൂപ ചെലവില്‍ ബെഡ്ഷീറ്റ്, ഗ്ലാസ്, പ്ലേറ്റ്, സ്പൂണ്‍, ബ്രഷ്, സോപ്പ്, പേസ്റ്റ്, തലയണ കവര്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് ജില്ലാ ഭരണകൂടത്തെ ഏല്‍പിച്ചത്.
ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാര്‍, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരായ ബി.ഷബ്‌ന, മഞ്ചു വിനോദ്  തുടങ്ങിയവര്‍ പങ്കെടുത്തു.