പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 644000 രൂപ ചിലവഴിച്ച് പൂര്‍ത്തിയാക്കിയ സൗരോര്‍ജ്ജ വൈദ്യുത പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ഓണ്‍ ഗ്രിഡ് 10 ഗണ സോളാര്‍ പ്ലാനല്‍ സംവിധാനത്തിലൂടെ പ്രതിദിനം 40 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതും പ്രതിമാസം 15000 രൂപ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ ലാഭിക്കാന്‍ കഴിയുന്നതുമാണ്. പദ്ധതി ചെലവ് വരുന്ന 3 വര്‍ഷത്തിനകം തിരിച്ചു ലഭിക്കുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പന ചെയ്തത്. അനര്‍ട്ടിന്‍റെ അക്രഡിറ്റഡ് ഏജന്‍സിയായ ഇഗാ ടെക്ക് ആണ് പദ്ധതി ഏറ്റെടുത്ത് നടത്തിയത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രമാ ശിവശങ്കരന്‍ അദ്യക്ഷത വഹിച്ചു. കോട്ടുവള്ളി ഗ്രമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശാന്ത, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രശ്മി എം. എ, ടി.ഡി സുധീര്‍ , മെമ്പര്‍മാരായ ഹരി കണ്ടംമുറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീദേവി കെ.ജി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി ശ്രീകുമാര്‍, വനിത ക്ഷേമ ഓഫീസര്‍ പ്രിയ. പി.പി എന്നിവര്‍ പങ്കെടുത്തു .