ആലപ്പുഴ: കോവിഡ‍് 19 രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വീയപുരം ഗ്രാമപഞ്ചായത്ത് വാർഡ് 9, പുന്നപ്ര നോർത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 1, 12, 13, വാര്‍ഡ് 11,17 എന്നിവയുടെ സ്കൂട്ടർ ഫാക്ടറി റോഡിനു പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശങ്ങൾ, ചെറിയനാട് വാർഡ് 8 എന്നീ വാര്‍ഡാ / പ്രദേശങ്ങള്‍ കൺടെയിന്‍മെൻറ് സോണാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.
(നേരത്തെയുള്ള ഉത്തരവിൽ പുന്നപ്ര വടക്ക്
വാർഡ്
നമ്പർ രണ്ട് എന്നുള്ളത് വാർഡ് നമ്പർ 12 എന്ന് തിരുത്തി ഉത്തരവായി. പുന്നപ്ര വടക്ക് പഞ്ചായത്തിൽ വാർഡ് നമ്പർ 12 ൽ കണ്ടൈൻമെൻറ് സോൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും)