കോവിഡ് ബാധിതരുടെ എണ്ണത്തിനെക്കാള്‍ വ്യാഴാഴ്ച രോഗമുക്തര്‍ മുന്നിലെത്തിയത് ജില്ലയ്ക്ക് ആശ്വാസമായി. വ്യാഴാഴ്ച 22 പേര്‍ രോഗബാധിതരായപ്പോള്‍ 83 പേരാണ് രോഗമുക്തി നേടിയത്. മയ്യനാട് സ്വദേശിയായ ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഒരു കണ്ടക്ടറും തഴവ പാവുമ്പ സ്വദേശിനിയായ കുന്നത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസ് ജീവനക്കാരിയും ഉള്‍പ്പടെ ജില്ലയില്‍ വ്യാഴാഴ്ച 22 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.  മൂന്നു പേര്‍ വിദേശത്ത് നിന്നും അഞ്ചുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നുപേരുടെ യാത്രാചരിതം ലഭ്യമല്ല. 11 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നുമെത്തിയവര്‍
പരവൂര്‍ കോങ്ങല്‍ സ്വദേശി(23) ദുബായില്‍ നിന്നും കുളത്തൂപ്പുഴ സ്വദേശി(29) സൗദിയില്‍ നിന്നും ഓച്ചിറ സ്വദേശിനി(32) യു എസ് എ യില്‍ നിന്നും എത്തിയവരാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
ആയൂര്‍ ഇടമുളയ്ക്കല്‍ സ്വദേശി(48), ആയൂര്‍ ഇടമുളയ്ക്കല്‍ സ്വദേശി(35) എന്നിവര്‍ ഹൈദ്രാബാദില്‍ നിന്നും ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ സ്വദേശി(67) തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്. 18, 41 വയസുള്ളവര്‍ തമിഴ്‌നാട് സ്വദേശികളുമാണ്.
സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ സ്വദേശിനി (6), ഇട്ടിവ മഞ്ഞപ്പാറ സ്വദേശിനി(44), പുന്തലത്താഴം സ്വദേശി(9), പുന്തലത്താഴം സ്വദേശിനി(60), കൊല്ലം കോര്‍പ്പറേഷന്‍ സ്വദേശിനി(1), കൊല്ലം കോര്‍പ്പറേഷന്‍ സ്വദേശിനി(28), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനി(29), പത്തനാപുരം കുണ്ടയം സ്വദേശി(67), വെട്ടിക്കവല ഉളിയനാട് സ്വദേശി(50), തഴവ പാവുമ്പ സ്വദേശിനി(39)(കുന്നത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസ് ജീവനക്കാരി), മയ്യനാട് പ്ലാവിള സ്വദേശി(48)(ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടര്‍).
ഉറവിടം വ്യക്തമല്ലാത്തവര്‍
തേവലക്കര സ്വദേശിനി(72), കൊറ്റങ്കര സ്വദേശി(44), പരവൂര്‍ പൂതക്കുളം സ്വദേശി(53) എന്നിവരാണ്.

രോഗമുക്തി നേടിയവര്‍ 83
ജില്ലയിലെ വിവിധ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും വ്യാഴാഴ്ച 83 പേര്‍ കോവിഡ് രോഗമുക്തരായി. പാരിള്ളപ്പളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി(34), വാളകം മേഴ്‌സി ഹോസ്പിറ്റല്‍(12), അസീസിയ(1), ശാസ്താംകോട്ട(7), ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം(7), വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍(19), ഇളമാട് ഹംദാന്‍(1), കോട്ടയത്ത് നിന്നും തൃശ്ശൂരില്‍ നിന്നും രോഗമുക്തി നേടിയ രണ്ടുപേര്‍ സഹിതം 83 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.