തൃശ്ശൂർ: പൂങ്കുന്നം കുണ്ടുവര തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് കോർപ്പറേഷൻ മേയർ അജിത ജയരാജനും ജില്ലാ കളക്ടർ എസ് ഷാനവാസും സ്ഥലം സന്ദർശിച്ചു. തോട്ടിലെ ചളിനീക്കം ചെയ്ത് ആഴം വർദ്ധിപ്പിക്കുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനും അടിയന്തരമായി നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമായി ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

കുണ്ടുവര വൃന്ദപുരി റെയിൽവെ അണ്ടർ ബ്രിഡ്ജ്, കുണ്ടുവര എം.എൽ.എ. റോഡ് എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന കുണ്ടുവര തോടിന്റെ രണ്ടര കിലോമീറ്റർ ഭാഗമാണ് നീരൊഴുക്ക് സുഗമമാക്കുന്നതിനായി നവീകരിക്കാൻ തീരുമാനമായത്.

സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽ നിന്നും പ്രവർത്തനത്തിനാവശ്യമായ ഫണ്ട് കോർപ്പറേഷനിലേക്ക് അനുവദിച്ച് ഒരാഴ്ച്ചക്കകം നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു, വടക്കാഞ്ചേരി മണ്ണ് സംരക്ഷണ ഓഫീസർ അജിത് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.