എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ

എട്ടു പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ തിങ്കളാഴ്ച  31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 720 ആയി. ഇതില്‍ 345 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 374 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 359 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവര്‍:

പടിഞ്ഞാറത്തറ സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകനും (26) അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തിലുള്ള സ്വന്തം വീട്ടിലെ 5 പേരും (55, 50, 56, 13, 30), മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജോലിചെയ്യുന്ന തരിയോട് സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (23), കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന കണിയാമ്പറ്റ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (26), മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത പേരിയ സ്വദേശിനി (24), ജൂലൈ 15 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ചുണ്ടേല്‍ സ്വദേശി (52), മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പുല്‍പ്പള്ളി സ്വദേശികളായ മൂന്ന് പേര്‍ (37, 25, 15), പിതാവിന്റെ ചികിത്സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടെ നിന്ന പൊഴുതന സ്വദേശി (48),  വാളാട് സമ്പര്‍ക്കത്തിലുള്ള ഒരു വീട്ടിലെ ഒമ്പത് പേര്‍ ഉള്‍പ്പെടെ വാളാട്  സ്വദേശികളായ 12 പേരും  (6 പുരുഷന്മാരും 6 സ്ത്രീകളും) നാല് കുഞ്ഞോം സ്വദേശികളും (ഒരു കുടുംബത്തിലെ 65, 23, 13, 9 പ്രായക്കാര്‍) ഒരു എടവക സ്വദേശിനിയും എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
(വാളാടുമായി ബന്ധപ്പെട്ട് ആകെ 17 പേര്‍).

രോഗമുക്തി നേടിയവര്‍ (8):

കുറുക്കന്‍മൂല (43, 47), മൂപ്പൈനാട് (37), കുപ്പാടിത്തറ (32),  തൊണ്ടര്‍നാട് (25, 49), മാനന്തവാടി (28, 2) സ്വദേശികളാണ് ഇന്ന് രോഗമുക്തി നേടിയത്.

162 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ തിങ്കളാഴ്ച പുതുതായി നിരീക്ഷണത്തിലായത് 162 പേരാണ്. 157 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2869 പേര്‍. തിങ്കളാഴ്ച വന്ന 32 പേര്‍ ഉള്‍പ്പെടെ 391 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് തിങ്കളാഴ്ച 611 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 23012 സാമ്പിളുകളില്‍ 21807 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 21087 നെഗറ്റീവും 720 പോസിറ്റീവുമാണ്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (മീനംകൊല്ലി ) കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വാര്‍ഡ് 4 കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 5 (മുണ്ടക്കുറ്റി), 7 (കുറുമണി), 9 (അരമ്പറ്റകുന്ന്) എന്നീ വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 1, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച 8, 12, 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും.