തൃശ്ശൂർ: വെങ്ങിണിശ്ശേരിയിൽ ഭിന്നശേഷിക്കാർക്കുള്ള പരിശീലന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തും ചേർപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 20 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പരിശീലനകേന്ദ്ര നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

ചേർപ്പ് ബ്ലോക്ക് പ്രസിഡന്റ് വി ആർ സരള അധ്യക്ഷത വഹിച്ചു. ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനത്തിനായി തയ്യൽ മെഷീൻ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശങ്കരനാരായണൻ, പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സദീപ് ജോസഫ്, ചേർപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ടി സണ്ണി, ബ്ലോക്ക് മെമ്പർമാർ, കുടുംബശ്രീ മിഷൻ എഡിഎം രാധാകൃഷ്ണൻ, ഡിപിഎം ഷബാന, ബിഡിഓ ലേഖ, ബഡ്‌സ് സ്‌കൂൾ പ്രധാനാധ്യാപിക ശോഭ എന്നിവർ പങ്കെടുത്തു.