തൃശ്ശൂർ: പെരിഞ്ഞനം പഞ്ചായത്ത് സർദാർ ഗോപാലകൃഷ്ണൻ റോഡിന്റെ പുനർനിർമ്മാണം ആരംഭിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 48 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്. 1275 മീറ്റർ നീളമുള്ള റോഡാണിത്. റോഡിന്റെ ഏറ്റവും കൂടുതൽ തകർന്ന് കിടക്കുന്ന 105 മീറ്റർ ഭാഗമാണ് ആദ്യഘട്ടത്തിൽ ടൈൽ വിരിച്ച് നിർമ്മാണത്തിന് തുടക്കമിടുന്നത്.
ബാക്കി ഭാഗം പൂർണമായും ടാർ ചെയ്ത് ഇരു വശവും കോൺക്രീറ്റ് ചെയ്ത് നവീകരിക്കും. ഒരു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി സുജാത, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി എ സുധീർ, വാർഡ് മെമ്പർ ഷൈലജ പ്രതാപൻ എന്നിവർ പങ്കെടുത്തു.