സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് ഒക്‌ടോബർ 2019 മുതൽ ഡിസംബർ 2019 കാലയളവിലേയ്ക്കുള്ള ഫ്യൂവൽ സർചാർജ്ജ് (ഒഎ.7/2020) പെറ്റിഷനിലുള്ള പൊതുതെളിവെടുപ്പും ജനുവരി 2020 മുതൽ മാർച്ച് 2020 കാലയളവിലേയ്ക്കുള്ള ഫ്യൂവൽ സർചാർജ്ജ് (ഒഎ.10/2020) പെറ്റിഷനിലുള്ള പൊതുതെളിവെടുപ്പും 11ന് രാവിലെ 11ന് വീഡിയോ കോൺഫറൻസ് മുഖേന നടത്തും.

തെളിവെടുപ്പുകളിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുന്നതിന് താൽപര്യമുള്ളവർ രണ്ട് ദിവസം മുൻപ് സെക്രട്ടറിയെ അറിയിക്കണം. ഏത് വിഷയത്തിലെ തെളുവെടുപ്പിലാണ് പങ്കെടുക്കുന്നതെന്ന വിവരം, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്സ് എന്നിവ kserc@erckerala.org യിൽ അയയ്ക്കണം. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാവശ്യമായ ലാപ്‌ടോപ്പ്/ഡെസ്‌കോടോപ്പ്/ കമ്പ്യൂട്ടർ/സ്മാർട്ട് ഫോൺ/ടാബ്, ഇന്റർനെറ്റ് സൗകര്യം എന്നിവ ഉണ്ടായിരിക്കണം. വീഡിയോ കോൺഫറൻസിനുള്ള സമയക്രമങ്ങളും ലിങ്കും ഇ-മെയിൽ മുഖേന പൊതുതെളിവെടുപ്പിന് മുൻപ് അറിയിക്കും. പൊതുജനങ്ങൾക്ക് അഭിപ്രായം തപാൽ അല്ലെങ്കിൽ ഇ-മെയിൽ വഴി തെളിവെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസത്തിനകം സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് നൽകാം. കൂടുതൽ വിവരങ്ങൾ www.erckerala.org ൽ ലഭിക്കും.