എല്ലാ വർഷവും ജൂൺ ജൂലായ് മാസങ്ങളിൽ ഞാറ്റുവേല ചന്തകളും കാർഷിക സഭയും സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പറഞ്ഞു. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി കൃഷി വികസന പദ്ധതി അവാർഡ് വിതരണവും, കേരഗ്രാമം പദ്ധതിയുടെ എടയൂർ ഗ്രാമപഞ്ചായത്തിലെ ആനുകൂല്യ വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഈ വർഷം 250 പഞ്ചായത്തുകളിൽ പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക് ആരംഭിച്ചു അടുത്ത രണ്ട് വർഷത്തിനുള്ളിൽ എല്ലാ പഞ്ചായത്തിലും ക്ലിനിക്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി ഓഫിസർമാർ ഫയലിൽ നിന്നും വയലിലേക്കും, ശാസ്ത്രജ്ഞൻമാർ ലാബിൽ നിന്ന് ലാന്റിലേക്കും ഇറങ്ങണം, സംസ്ഥാനത്ത് മുഴുവൻ തരിശ് നിലങ്ങളും എറ്റെടുത്ത് കൃഷി ചെയ്യാനുള്ള നടപടി തുടങ്ങിതായും മന്ത്രി പറഞ്ഞു
എടയൂർ കൃഷിഭവൻ പരിസരത്ത് നടന്ന പരിപാടിയിൽ പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. എടയൂർ കൃഷിഭവൻ വിള ആരോഗ്യ ക്ലിനിക്ക്, ആത്മ പദ്ധതിയിലെ ബയോ സെന്റർ & ടെക്‌നോളജി ഹബ്ബ്, വിപുലീകരിച്ച കൃഷിഭവൻ കോംപ്ലക്‌സ്, വെബ് സൈറ്റ് എന്നിവയുടെ പ്രവർത്തനോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
കേരഗ്രാമം ആനുകൂല്യ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുവമ്മദ് കുട്ടി, ആത്മ പ്രൊജക്റ്റ് ഡയറക്ടർ ജയശ്രീ. എൽ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആർ.കെ പ്രമീള, എം.കെ റഫീഖ, മൊയ്തു എടയൂർ, തിയ്യാട്ടിൽ അബദുള്ളക്കുട്ടി, എൻ.യു സദാനന്ദൻ, വി.പി.എ ഷുക്കൂർ, കെ.ടി.അബദുൽ ഗഫൂർ മാസ്റ്റർ, കെ.കെ. മോഹനകൃഷ്ണൻ, എ.എൻ. ജോയ് മാസ്റ്റർ, പി.എം സുരേഷ്, കല്ലിങ്ങൽ, മുഹമ്മദ്കുട്ടി, സൈനുദ്ധീൻ വള്ളൂരാൻ, കെ ഗോപിനാഥൻ, പി.വിനോദ്, എന്നിവർ പ്രസംഗിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് മാസ്റ്റർ സ്വാഗതവും കൃഷിഡപ്യൂട്ടി ഡയറക്ടർ എം.കെ. നാരായണൻ നന്ദിയും രേഖപ്പെടുത്തി