സംസ്ഥാനത്ത് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിലേർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള(ഒ.ബി.സി) ധനസഹായത്തിന് പിന്നാക്ക  വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം.

പരമാവധി പ്രായപരിധി 60 വയസ്. അപേക്ഷാഫാറത്തിന്റെ മാതൃകയും വിശദവിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in ൽ ലഭിക്കും. മുൻവർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 10.

കൂടുതൽ വിവരങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ലഭിക്കും. എറണാകുളം മേഖലാ ഓഫീസ്-0484-2429130, കോഴിക്കോട് മേഖലാ ഓഫീസ്-0495-2377786.