കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. പേരൂർക്കട വില്ലേജിലെ എൽ.എഫ്.എം.എസ്.സി എൽ.പി സ്കൂളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. നാല് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനും ഉൾപ്പടെ ഏഴു പേരെ ക്യാമ്പിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.