തൃശ്ശൂർ  ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേർ രോഗമുക്തരായി. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയിൽ 578 പേർ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1345 ആണ്.

ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് 8 പേർക്ക് സമ്പർക്കബാധയുണ്ടായി. ശക്തൻ ക്ലസ്റ്റർ 1, രാമപുരം ക്ലസ്റ്റർ 1, കുന്നംകുളം ക്ലസ്റ്റർ 1, കെഎസ്ഇ ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം വഴി 7, ഉറവിടമറിയാത്തവർ 4 എന്നിങ്ങനെയാണ് സമ്പർക്കരോഗബാധയുടെ കണക്ക്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ 8 ഉം വിദേശത്ത് നിന്ന് എത്തിയവർ രണ്ടുമാണ്. രോഗം ബാധിച്ചവരിൽ കൈപ്പറമ്പ് സ്വദേശിനിയായ ആരോഗ്യപ്രവർത്തകയുമുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 11673 പേരിൽ 11045 പേർ വീടുകളിലും 628 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 70 പേരെയാണ് വെളളിയാഴ്ച  ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 591 പേരെ വെളളിയാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 580 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

വെളളിയാഴ്ച 1616 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 43878 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 43137 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 741 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 11136 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വെളളിയാഴ്ച 407 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 59564 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 119 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
വെളളിയാഴ്ച  റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 300 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണുകൾ പുതുക്കി
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: തൃശൂർ കോർപറേഷൻ ഡിവിഷൻ 9, 41, പുത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6, ആളൂർ വാർഡ് 1, കാട്ടാകാമ്പാൽ വാർഡ് 1, 2, 5, 7, നെന്മണിക്കര വാർഡ് 4, മണലൂർ വാർഡ് 3, കൈപ്പറമ്പ് വാർഡ് 10, വേളൂക്കര നാലാം വാർഡിലെ അംബേദ്കർ കോളനി ഭാഗം, കുന്നംകുളം നഗരസഭ ഡിവിഷൻ 21.
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: ചാലക്കുടി നഗരസഭ ഡിവിഷൻ 14, എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 10, കുഴൂർ വാർഡ് 2, പുത്തൻച്ചിറ വാർഡ് 6, എടവിലങ്ങ് വാർഡ് 7, അടാട്ട് വാർഡ് 14, കയ്പമംഗലം വാർഡ് 20.
ഇരിങ്ങാലക്കുട നഗരസഭയിലെ 1 മുതൽ 32 വരെയും 35, 36 ഡിവിഷനുകളിലും ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. മറ്റ് ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിലായിരിക്കും.
മുരിയാട് ഗ്രാമപഞ്ചായത്തിലെ 3, 6, 8 മുതൽ 16 വരെയുളള വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. അവശേഷിക്കുന്ന പ്രദേശങ്ങൾ കണ്ടെയ്ന്റമെന്റ് സോണിലായിരിക്കും.

കോവിഡ് സ്ഥിരീകരിച്ചവർ
1. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂക്കര – 29 പുരുഷൻ,
2. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂക്കര – 3 ആൺകുട്ടി.
3. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂക്കര – 2 ആൺകുട്ടി.
4. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂക്കര – 8 ആൺകുട്ടി.
5. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂക്കര – 82 സ്ത്രീ.
6. ശക്തൻ ക്ലസ്റ്റർ- കുന്നംകുളം – 14 .
7. രാമപുരം ക്ലസ്റ്റർ- കാട്ടാക്കാമ്പാൽ- 47 പുരുഷൻ.
8. കുന്നംകുളം ക്ലസ്റ്റർ- കുന്നംകുളം – 59 സ്ത്രീ.
9. കെ.എസ്.ഇ ക്ലസ്റ്റർ- ഇരിങ്ങാലക്കുട – 13 ആൺകുട്ടി.
10. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- നെൻമണിക്കര – 28 സ്ത്രീ.
11. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂക്കര – 85 സ്ത്രീ.
12. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂക്കര – 4 ആൺകുട്ടി.
13. സമ്പർക്കം- കാട്ടാക്കാമ്പാൽ – 30 പുരുഷൻ.
14. സമ്പർക്കം- വടക്കാഞ്ചേരി – 33 പുരുഷൻ.
15. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ- 16 പുരുഷൻ.
16. സമ്പർക്കം- മതിലകം- 27 പുരുഷൻ..
17. സമ്പർക്കം- കുഴൂർ- 7 പെൺകുട്ടി.
18. ഉറവിടമറിയാത്ത ആളൂർ സ്വദേശി – 35 പുരുഷൻ.
19. ഉറവിടമറിയാത്ത ആളൂർ സ്വദേശി – 30 പുരുഷൻ.
20. ഉറവിടമറിയാത്ത പടിയൂർ സ്വദേശി – 29 പുരുഷൻ.
21. ഉറവിടമറിയാത്ത മുളങ്കുന്നത്ത്കാവ് സ്വദേശി – 28 സ്ത്രീ.
22. മഹാരാഷ്ട്രയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി – 55 സ്ത്രീ.
23. മഹാരാഷ്ട്രയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി – 56 സ്ത്രീ.
24. തമിഴ്‌നാട്ടിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി – 29 പുരുഷൻ.
25. തമിഴ്‌നാട്ടിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി – 20 സ്ത്രീ.
26. ആന്ധ്രപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി – 24 സ്ത്രീ.
27. കർണ്ണാടകയിൽ നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി – 29 പുരുഷൻ.
28. കർണ്ണാടകയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി – 28 സ്ത്രീ.
29. കർണ്ണാടകയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി – 49 പുരുഷൻ.
30. ഖത്തറിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി – 44 പുരുഷൻ.
31. സൗദിയിൽ നിന്ന് വന്ന കടവലൂർ സ്വദേശി – 39 പുരുഷൻ.
32. കൈപ്പറമ്പ് സ്വദേശിയായ ആരോഗ്യപ്രവർത്തക – 45 സ്ത്രീ.
33. സമ്പർക്കം- പുത്തൂർ- 30 പുരുഷൻ.