വെള്ളിയാഴ്ച ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
   വീടുകളില്‍ 3185 പേരും സ്ഥാപനങ്ങളില്‍ 1313 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4422 പേരാണ്.
പുതിയതായി 320 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 971 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 892 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 227 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 155 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 63 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
കാഞ്ഞങ്ങാട്- നാല്
കാസര്‍കോട് -31
ചെറുവത്തൂര്‍-ഒന്ന്
ഉദുമ-33
പള്ളിക്കര-34
ചെമ്മനാട്-21
തൃക്കരിപ്പൂര്‍-17
അജാനൂര്‍ -നാല്
ബദിയഡുക്ക-രണ്ട്
മംഗല്‍പാടി-അഞ്ച്
കള്ളാര്‍-ഒന്ന്
നീലേശ്വരം-രണ്ട്
പുല്ലൂര്‍പെരിയ-ഒന്ന്
കുമ്പള-നാല്
വോര്‍ക്കാടി-ആറ്
മീഞ്ച-ഒന്ന്
മൊഗ്രാല്‍പുത്തൂര്‍-ഒന്ന്‌
സമ്പര്‍ക്കം
1. കാഞ്ഞങ്ങാട് നഗരസഭയിലെ 67, 40 വയസുള്ള പുരുഷന്മാര്‍, 54, 29 വയസുള്ള സത്രീകള്‍
2. കാസര്‍കോട് നഗരസഭയിലെ 70, 20, 21, 23, 49, 21, 20, 24, 48, 32, 24, 22, 50 വയസുള്ള പുരുഷന്മാര്‍, 41, 40, 40, 33, 55, 67, 63, 38, 85, 47, 31, 25, 34 വയസുള്ള സത്രീകള്‍  അഞ്ച്, 16, 10, അഞ്ച്, 14 വയസുള്ള കുട്ടികള്‍
3. ചെറുവത്തൂര്‍ പഞ്ചായത്തിലെ 21 കാരന്‍
4. ഉദുമ പഞ്ചായത്തിലെ 45, 35, 37, 22, 53, 40, 48, 60, 50, 39, 42, 17, 31 വയസുള്ള പുരുഷന്മാര്‍, 29, 21, 42, 27, 35, 33, 49, 26, 24, 49, 19, 21, 27 വയസുള്ള സത്രീകള്‍,  16, നാല്, ആറ്, 11, 10, മൂന്ന്, അഞ്ച് വയസുള്ള കുട്ടികള്‍
5. പള്ളിക്കര പഞ്ചായത്തിലെ 54, 38, 53, 21, 35, 62, 25, 70, 40, 51, 17, 31  വയസുള്ള പുരുഷന്മാര്‍, 12, 15, 10, ആറ് വയസുള്ള കുട്ടികള്‍,  48, 43, 40, 28,40, 43, 39, 56, 21, 76, 38, 65, 65, 30, 19, 25, 84 വയസുള്ള സ്ത്രീകള്‍
6. ചെമ്മനാട് പഞ്ചായത്തിലെ 55, 29, 35, 19, 41, 51, 36, 22, 28, 21, 27, 51, 55, 43 വയസുള്ള പുരുഷന്മാര്‍, ആറ്, 12 പെണ്‍കുട്ടികള്‍,  59, 28, 48, 17, 40 വയസുള്ള സത്രീകള്‍
7. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 12 വയസുള്ള ആണ്‍കുട്ടി, 42, 45, 42, 41, 66, 74, 46 വയസുള്ള പുരുഷന്മാര്‍, 38, 43, 35, 60, 59, 24, 28 വയസുള്ള സത്രീകള്‍, 14 വയസുള്ള പെണ്‍കുട്ടി
8. അജാനൂര്‍ പഞ്ചായത്തിലെ 54, 17 വയസുള്ള പുരുഷന്മാര്‍ 14 വയസുള്ള ആണ്‍കുട്ടി
9. ബദിയഡുക്ക പഞ്ചായത്തിലെ 65, 40 വയസുള്ള സത്രീകള്‍
10. മംഗല്‍പാടി പഞ്ചായത്തിലെ  24കാരന്‍, 42കാരി, ആറ്, 10, 13 വയസുള്ള കുട്ടികള്‍
11. കള്ളാര്‍ പഞ്ചായത്തിലെ 45 കാരി
12. നീലേശ്വരം നഗരസഭ 50 കാരന്‍, 43 കാരി
13. കുമ്പള പഞ്ചായത്തിലെ 24, 21 വയസുള്ള സത്രീകള്‍, നാല് മാസം പ്രായയമുള്ള ആണ്‍കുഞ്ഞ്
14. വോര്‍ക്കാടി പഞ്ചായത്തിലെ 42, 22 വയസുള്ള പുരുഷന്മാര്‍, നാല് വയസുകാരി, 25, 18, 40 വയസുള്ള സത്രീകള്‍
15. മീഞ്ച പഞ്ചായത്തിലെ 26 കാരന്‍
വിദേശത്ത് നിന്ന് വന്നവര്‍
1. പള്ളിക്കര പഞ്ചായത്തിലെ 39 കാരന്‍ (യു എ ഇ)
2. അജാനൂര്‍ പഞ്ചായത്തിലെ 37 കാരന്‍ (യു എ ഇ)
3. കുമ്പള പഞ്ചായത്തിലെ 39 കാരന്‍ (സൗദി)
4. മൊഗ്‌രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 31 കാരി (ആസ്‌ട്രേലിയ)
കാസര്‍കോട് നഗരസഭയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു
ഇതുവരെയായി കാസര്‍കോട് നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു. ഓഗസ്റ്റ് ഏഴിലെ കണക്കുകള്‍ പ്രകാരം കാസര്‍കോട് നഗരസഭയില്‍ ഇതുവരെയായി 310 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കുമ്പളയില്‍ ഗ്രാമ പഞ്ചായത്തില്‍ 240 പേര്‍ക്കും ചെങ്കള ഗ്രാമ പഞ്ചായത്തില്‍ 227 പേര്‍ക്കും ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍  172 പേര്‍ക്കും മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തില്‍ 154 പേര്‍ക്കും ഉദുമഗ്രാമ പഞ്ചായത്തില്‍ 138 പേര്‍ക്കും പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ 135 പേര്‍ക്കും മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ 120  പേര്‍ക്കും ഇതുവരെയായി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
 
123 പേര്‍ക്ക് രോഗം ഭേദമായി
കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 123 പേര്‍ രോഗവിമുക്തരായി.കാസര്‍കോട് നഗരസഭ  15, മധൂര്‍  13 , മഞ്ചേശ്വരം  12, ചെങ്കള  10, ചെമ്മനാട്  9, കുമ്പള  8, കളളാര്‍  6, മംഗല്‍പ്പാടി ,ബളാല്‍, വൊര്‍ക്കാടി, പള്ളിക്കര 4 വീതം, പടന്ന, നീലേശ്വരം നഗരസഭ, പനത്തടി, പുല്ലൂര്‍പെരിയ, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നഗരസഭ, മീഞ്ച, ഉദുമ 3 വീതം, പുത്തിഗെ, ബേഡടുക്ക 2 വീതം, മൊഗ്രാല്‍പുത്തൂര്‍, കാറഡുക്ക, കയ്യൂര്‍ ചീമേനി, കുറ്റിക്കോല്‍, മടിക്കൈ ,അജാനൂര്‍ 1 വീതം എന്നിങ്ങനെയാണ് തദ്ദേശ സ്വയംഭരണാടിസ്ഥാനത്തില്‍ രോഗവിമുക്തരായവരുടെ കണക്ക്.
 
രോഗം സ്ഥിരീകരിച്ചതില്‍ പത്തുവയസു വരെയുള്ള 14 കുട്ടികളും 
ഓഗസ്റ്റ് ഏഴിന്  പത്ത് വയസു വരെയുള്ള 14 കുട്ടികള്‍ക്കും ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കുമ്പള പഞ്ചായത്തിലെ നാല് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു.ഉദുമ ഗ്രാമ പഞ്ചായത്തില്‍ 4 കുട്ടികള്‍ക്കും കാസര്‍കോട് നഗരസഭയില്‍ മൂന്ന് കുട്ടികള്‍ക്കും പള്ളിക്കര, മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തുകളില്‍ രണ്ട് വീതം കുട്ടികള്‍ക്കും ചെമ്മനാട് ,കുമ്പള, വോര്‍ ക്കാടി ഗ്രാമപഞ്ചായത്തുകളില്‍ ഒന്ന് വീതം കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.എല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ഓഗസ്റ്റ് ആറിന് ജില്ലയില്‍ പത്തു വയസ്സുവരെയുള്ള 12 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്