മന്ത്രിമാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു
മൂന്നാര്‍ രാജമലക്കടുത്ത് പെട്ടിമുടിയിലെ എസ്റ്റേറ്റ് ലയത്തില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ മരണം 26 ആയി. ഇതുവരെ നടത്തിയ തിരച്ചിലില്‍ 25 പേരുടെ ജഡങ്ങള്‍ മണ്ണിനടിയില്‍ നിന്നു കണ്ടെടുത്തു. 12 പേര്‍ രക്ഷപ്പെട്ടു. കണ്ണന്‍ദേവന്‍ ഹില്‍സ് & പ്ലാന്റഷന്‍സിലെ തൊഴിലാളികളുടെ നാല് ലയങ്ങളില്‍ കഴിഞ്ഞിരുന്ന 83 പേരാണ് ഇവിടെ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് വലിയൊരു പ്രദേശം മുഴുവനായി ഇടിഞ്ഞ് വെള്ളപ്പാച്ചിലില്‍ ലയങ്ങളെ തുടച്ചു നീക്കിയത്. ഗാന്ധിരാജ് (48),ശിവകാമി (38) ,വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48), കണ്ണന്‍ (40),അണ്ണാദുരൈ ( 44), രാജേശ്വരി (43), കൗസല്യ (25), തപസ്സിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25), പനീര്‍ശെല്‍വം( 50), ഗണേശന്‍ (40), രാജ (35), വിജില (47), കുട്ടിരാജ് (48), പവന്‍ തായ് (52) ഷണ്‍മുഖ അയ്യന്‍ (58), മണികണ്ഡന്‍ (20), ദീപക് (18), പ്രഭ (55), ഒന്ന് (സ്ത്രീ) തിരിച്ചറിഞ്ഞിട്ടില്ല, ആരതി രാജ് 33 വയസ്, സരോജ 58 വയസ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
3 പേര്‍ മുന്നാര്‍ റ്റാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ കോലഞ്ചേരി ആശുപത്രിയിലുമാണ്. രാജമല പെട്ടിമുടി ദുരന്ത സ്പെഷ്യല്‍ ഓഫീസര്‍ ക്രൈം ബ്രാഞ്ച് ഐ ജി യോഗേഷ് അഗര്‍വാള്‍ ഇടുക്കിയിലെത്തി ജില്ലാ കലക്ടര്‍ പോലീസ് എഡിഎം എന്നിവരുമായി സ്ഥിതിഗതി