1 ചപ്പാത്ത് വണ്ടിപ്പെരിയാറ്റില്‍ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി.

2 വണ്ടന്‍മേട് പഞ്ചായത്തിലെ ശാസ്താ നടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി 20 ഏക്കറോളം കൃഷിനശിച്ചു.10 ഓളം വീടുകള്‍ തകര്‍ന്നു.

3 കട്ടപ്പനയാറിന്റെ ഉത്ഭവകേന്ദ്രമായ ചെകുത്താന്‍മലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ഏക്കറുകണക്കിന് എലകൃഷി നശിച്ചു.

4 കിഴക്കേ മാട്ടുക്കട്ടയില്‍ 10 ഏക്കറോളം കൃഷി ഒലിച്ചുപോയി.

5 തേക്കടി കൊച്ചി സംസ്ഥാന പാതയിലെ നിരപ്പേല്‍ക്കട കൊച്ചു പാലത്തിന്റെ പകുതിയോളം ഒലിച്ചുപോയി.

6 വള്ളക്കടവ് മുതല്‍ തോണിത്തടിവരെയുള്ള പെരിയാറിന്‍ തീരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി.