കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് 2017-18 വർഷത്തെ ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകളിലേയ്ക്കുളള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയപരിധി മാർച്ച് 15 വരെ നീട്ടി. കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2017 മെയ് 31 നു രണ്ടു വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹത. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങൾ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് റീജിയണൽ ഓഫീസിൽ മാർച്ച് 15 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.