മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മയിൽസ്വാമിയുടെ കുടുംബത്തിലായിരുന്നു – 21 പേർ . ദുരന്തത്തിൽ മയിൽസ്വാമിയും ചേട്ടൻമാരായ ഗണേശും അനന്തശിവവും ഭാര്യമാരും മക്കളുമൊക്കെ മണ്ണിനടിയിലായി. വ്യാഴാഴ്ച കനത്ത മഴ ഈ പ്രദേശത്തിന് ഭീതി പകർന്ന പുതുമയായിരുന്നു. തികച്ചും സുരക്ഷിതമെന്നു തോന്നിയ സ്ഥലമായിരുന്നു പെട്ടിമുടിയിലെ തേയില എസ്റ്റേറ്റ് .മയിൽ സ്വാമിയും ഗണേശും 14 വർഷമായി വനംവകുപ്പിന്റെ ഡ്രൈവർമാരായിരുന്നു. രാത്രി പതിനൊന്നരയോടെ ലയത്തിനു മുന്നിലെ ചായക്കടയ്ക്കു സമീപം ജീപ്പ് പാർക്ക് ചെയ്ത് മഴ ആ സ്വദിച്ച് മറ്റുള്ളവർക്കൊപ്പം ചായ കുടിച്ചു നിൽക്കുമ്പോഴാണ് മലമുകളിലെ തേയില തോട്ടത്തിൽ നിന്ന് ദുരന്തം ആർത്തലച്ചു വന്നത്.
തിരുന്നൽവേലിയിലെ കയത്താർ എന്ന സ്ഥലത്തു നിന്നാണ് മയിൽസ്വാമിയുടെ പൂർവികർ 60ലേറെ വർഷങ്ങൾക്കു മുമ്പ് മുന്നാറിൽ തേയില തോട്ടത്തിൽ ജോലിക്കെത്തിയത്. സഹോദരൻ അനന്തശിവം പിന്നീട് മൂന്നാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ആകുകയും ചെയ്തു. ആദ്യം സെവൻ മല എസ്റ്റേറ്റും പിന്നീട് പെട്ടിമുടി എസ്റ്റേറ്റുമാണ് ടാറ്റാ കമ്പനി രൂപപ്പെടുത്തിയത്.
മയിൽസ്വാമിയുടെ കുടുംബത്തിലെ പ്രായമായവരും കുട്ടികളും ഉൾപ്പെടെ എല്ലാവരും മരിച്ചു. ഇന്നലെ തിരച്ചിലിലിൽ മയിൽസ്വാമിയുടെയും ഗണേശിന്റെയും മൃതദേഹങ്ങൾ കിട്ടി. അനന്തശിവത്തിനും മറ്റുള്ളവർക്കുമായി തിരച്ചിൽ തുടരുന്നു.ഇവരുടെ ബന്ധുക്കൾ തിരച്ചിൽ സ്ഥലത്ത് യാണ്.