ചേളാരി-മാതാപ്പുഴ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് അഞ്ച് മുതൽ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചേളാരി-കൂട്ടുമൂച്ചി- അത്താണിക്കൽ വഴിയോ യൂണിവേഴ്‌സിറ്റി – കടക്കാട്ടുപാറ-ഒലിപ്രം കടവ് വഴിയോ പോകണമെന്ന് എക്‌സി ക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
ശ്രമദാനം-പുഴങ്കുളങ്ങര റോഡിൽ പ്രവ്യത്തി നടക്കുന്നതിനാൽ ഇതിലൂടെയുള്ള വാഹന ഗതാഗതം മാർച്ച് ഏഴ് മുതൽ നിരോധിച്ചു. വാഹനങ്ങൾ തിരൂർ-എടരിക്കോട് റോഡ് വഴിയോ തിരൂർ- ഏഴൂർ റോഡ് (തിരൂർ- കുട്ടികളത്താണി റോഡ്) വഴിയോ പോകണമെന്ന് എക്‌സി ക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
മാങ്ങാട്ടിരി-പൂക്കൈത-പൂല്ലൂണി റോഡിൽ പ്രവ്യത്തി നടക്കുന്നതിനാൽ ഇതിലൂടെയുളള വാഹന ഗതാഗതം മാർച്ച് 10 മുതൽ നിരോധിച്ചു. വാഹനങ്ങൾ തിരൂർ-ചമ്രവട്ടം റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
മംഗലം-മരവന്ത റോഡിൽ പ്രവ്യത്തി നടക്കുന്നതിനാൽ ഇതിലൂടെയുളള വാഹന ഗതാഗതം മാർച്ച്11 മുതൽ നിരോധിച്ചിരിക്കുന്നു. വാഹനങ്ങൾ ആലത്തിയൂർ-പളളിക്കടവ്-ഇല്ലത്തപ്പടി-വാളമരുതൂർ റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
ചമ്രവട്ടം-പുറത്തൂർ-കാവിലക്കാട്-പളളിക്കടവ് റോഡിൽ പ്രവ്യത്തി നടക്കുന്നതിനാൽ ഇതിലൂടെയുളള വാഹന ഗതാഗതം മാർച്ച് 12 മുതൽ നിരോധിച്ചിരിക്കുന്നു. വാഹനങ്ങൾ ആലിങ്ങൽ-മംഗലം റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.