തിരുവനന്തപുരം ജില്ലയിൽ പുതുതായി 1,604 പേർ രോഗനിരീക്ഷണത്തിലായി. 1,339 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
* ജില്ലയിൽ 15,282 പേർ വീടുകളിലും 705 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.
* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 529 പേരെ പ്രവേശിപ്പിച്ചു. 302 പേരെ ഡിസ്ചാർജ് ചെയ്തു.
* ജില്ലയിൽ ആശുപത്രികളിൽ 3,068 പേർ നിരീക്ഷണത്തിൽ ഉണ്ട്.
* ശനിയാഴ്ച 616 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 430 പരിശോധന ഫലങ്ങൾ ലഭിച്ചു.
* ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 705 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
* കളക്ടറേറ്റ് കൺട്രോൾ റൂമിൽ 372 കാളുകളാണ് ഇന്ന് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 36 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,443 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -19,055
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -15,282
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -3,068
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -705
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,604
വാഹന പരിശോധന :
ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1,219
പരിശോധനയ്ക്കു വിധേയമായവർ -3,632