കൊച്ചി: എറണാകുളം ജില്ലയിലെ സ്ഥിര താമസക്കാരായവരും 2017-18 വര്‍ഷം പ്ലസ് ടു വിന് മുകളിലുളള പോസ്റ്റുമെട്രിക് കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് മുഖേന സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം), ഫോണ്‍ നമ്പര്‍, ജാതി, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, കോഴ്‌സ് ഇവ വെളളക്കടലാസില്‍ രേഖപ്പെടുത്തി, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 2017-18 വര്‍ഷം വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, നിലവില്‍ പഠനം തുടരുന്നുവെന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുളള അപേക്ഷ മാര്‍ച്ച് 15-ന് മുമ്പ് ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ – 686669 വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ 0485-2814957. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.