തൃശൂർ സിറ്റിയിൽ നിലവിലുള്ള മാതൃകയിലെ മാർക്കറ്റ് മാനേജ്‌മെൻറ് സംവിധാനം സംസ്ഥാനത്തെ എല്ലാ വലിയ മാർക്കറ്റുകളിലും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാനത്തിന് വെളിയിൽനിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് സുരക്ഷിതവും അണുവിമുക്തവുമായ താമസ സൗകര്യം ഏർപ്പെടുത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നേരത്തെ പൊതുവിൽ നിർദേശിച്ചതാണിത്. ഇത് ഏറ്റവും മാതൃകാപരമായി നടപ്പിലാക്കിയത് തൃശൂരിലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.