ലാറി ബേക്കര്‍ ജ•ശതാബ്ദിയോടനുബന്ധിച്ച് കോസ്റ്റ് ഫോര്‍ഡും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ചേര്‍ന്ന് നടത്തിയ ‘മണ്ണും മുളയും,’ ‘ഇഷ്ടികയും കല്ലും’ ശില്പശാല ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്തു. കോളജ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയ പഞ്ചദിന ശില്പശാലയില്‍ 120 ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളും ലെന്‍സ്‌ഫെഡിലെ 21 എഞ്ചിനിയര്‍മാരും പങ്കെടുത്തു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ജലജ, കോസ്റ്റ് ഫോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ ബിജു പി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.