53 പേർക്ക് രോഗമുക്തി

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച  80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2275 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1761 ആണ്. ആഗസ്റ്റ് 8 ന് ജൂബിലി മിഷൻ ആശുപത്രിയിൽ മരണമടഞ്ഞ അരിമ്പൂർ വെളളത്തൂർ ആളൂക്കാരൻ വീട്ടിൽ ജോർജ്ജിന് (65) കോവിഡ് സ്ഥിരീകരിച്ചു. നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായിരുന്ന ജോർജ്ജിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് സംസ്‌കരിച്ചു.

രോഗം സ്ഥിരീകരിച്ചവരിൽ 68 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 18 പേർ രോഗബാധിതരായി. ശക്തൻ 9, മിണാലൂർ 8, ചാലക്കുടി ക്ലസ്റ്റർ 4, അംബേദ്കർ കോളനി വേളൂക്കര 1, പട്ടാമ്പി ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം 23 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത 4 പേരും വിദേശത്ത് നിന്ന് എത്തിയ 2 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 10 പേരും രോഗബാധിതരായി.

രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. വെളളിയാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 65, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 20, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-10, ജി.എച്ച് ത്യശ്ശൂർ-07, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 30, കില ബ്ലോക്ക് 1 ത്യശ്ശൂർ-60, കില ബ്ലോക്ക് 2 ത്യശ്ശൂർ- 53, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-70, എം.എം.എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ – 14, ചാവക്കാട് താലൂക്ക് ആശുപത്രി -8, ചാലക്കുടി താലൂക്ക് ആശുപത്രി -2, സി.എഫ്.എൽ.ടി.സി കൊരട്ടി – 25, കുന്നംകുളം താലൂക്ക് ആശുപത്രി -8, ജി.എച്ച്. ഇരിങ്ങാലക്കുട – 15, അമല ഹോസ്പിറ്റൽ ത്യശ്ശൂർ – 26, ഹോം ഐസോലേഷൻ – 4.

നിരീക്ഷണത്തിൽ കഴിയുന്ന 9707 പേരിൽ 9196 പേർ വീടുകളിലും 511 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 118 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 505 പേരെ വെളളിയാഴ്ച  നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 504 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

വെളളിയാഴ്ച   2147 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 53853 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 53027 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 826 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11351 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വെളളിയാഴ്ച  417 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 75 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
വെളളിയാഴ്ച (ആഗസ്റ്റ് 14) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 280 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

ജില്ലയിലെ പോസിറ്റീവ് കേസുകൾ

1. അമല ക്ലസ്റ്റർ- പടിയൂര് – 20 സ്ത്രീ.
2. അമല ക്ലസ്റ്റർ- പടിയൂര് – 47 സ്ത്രീ.
3. അമല ക്ലസ്റ്റർ- ഇരിങ്ങാലക്കുട നോർത്ത് – 28 പുരുഷൻ.
4. അമല ക്ലസ്റ്റർ- ഇരിങ്ങാലക്കുട നോർത്ത്- 55 സ്ത്രീ.
5. അമല ക്ലസ്റ്റർ- മണലൂർ് – 40 പുരുഷൻ.
6. അമല ക്ലസ്റ്റർ- വാടാനപ്പിളളി – 77 സ്ത്രീ.
7. അമല ക്ലസ്റ്റർ- തൈക്കാട് – 33 സ്ത്രീ.
8. അമല ക്ലസ്റ്റർ- ഒല്ലൂക്കര – 31 സ്ത്രീ.
9. അമല ക്ലസ്റ്റർ- ഒല്ലൂക്കര – 63 സ്ത്രീ.
10. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക – വേലൂര് – 27 സ്ത്രീ.
11. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തകൻ – കൈപ്പറമ്പ് – 25 പുരുഷൻ .
12. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക – പാവറട്ടി – 34 സ്ത്രീ.
13. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക – മുല്ലശ്ശേരി – 56 സ്ത്രീ.
14. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക – കൈപ്പറമ്പ് – 57 സ്ത്രീ.
15. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക – മേലൂര് – 38 സ്ത്രീ.
16. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തകൻ – ത്യശ്ശൂർ കോർപ്പറേഷൻ – 25 പുരുഷൻ.
17. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക – അവണ്ണൂർ – 39 പുരുഷൻ.
18. അമല ക്ലസ്റ്റർ- പറപ്പൂര് – 51 സ്ത്രീ.
19. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 29 സ്ത്രീ.
20. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 5 ആൺകുട്ടി.
21. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 42 പുരുഷൻ .
22. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 2 പെൺകുട്ടി.
23. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 6 പെൺകുട്ടി.
24. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 9 പെൺകുട്ടി.
25. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 34 സ്ത്രീ.
26. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 52 പുരുഷൻ.
27. അംബേദ്കർ കോളനി ക്ലസ്റ്റർ – വേലൂക്കര – 39 പുരുഷൻ.
28. സമ്പർക്കം- ആളൂര് – 9 ആൺകുട്ടി.
29. സമ്പർക്കം- ആളൂര് – 61 സ്ത്രീ.
30. സമ്പർക്കം- ആളൂര് – 7 പെൺകുട്ടി.
31. സമ്പർക്കം- ആളൂര് – 39 പുരുഷൻ.
32. സമ്പർക്കം- ആളൂര് – 64 സ്ത്രീ.
33. സമ്പർക്കം- ആളൂര് – 15 ആൺകുട്ടി.
34. സമ്പർക്കം- പുത്തൂര് – 21 സ്ത്രീ.
35. സമ്പർക്കം-പരിയാരം – 3 ആൺകുട്ടി.
36. സമ്പർക്കം-പരിയാരം – 28 സ്ത്രീ.
37. സമ്പർക്കം- എരുമപ്പെട്ടി – 9 പെൺകുട്ടി.
38. സമ്പർക്കം- മറ്റത്തൂര് – 49 പുരുഷൻ.
39. സമ്പർക്കം- മുളങ്കുന്നത്തുകാവ് – 54 പുരുഷൻ.
40. സമ്പർക്കം- പരിയാരം- 51 പുരുഷൻ.
41. സമ്പർക്കം- മുളങ്കുന്നത്തുകാവ് – 70 സ്ത്രീ.
42. സമ്പർക്കം- അരിമ്പൂര് – 56 സ്ത്രീ.
43. സമ്പർക്കം- അരിമ്പൂര് – 26 പുരുഷൻ.
44. സമ്പർക്കം- എടത്തിരിങ്ങി – 68 സ്ത്രീ.
45. സമ്പർക്കം- വടക്കാഞ്ചേരി മുനിസിപ്പാലിറ്റി – 27 സ്ത്രീ.
46. സമ്പർക്കം- എരുമപ്പെട്ടി – 17 ആൺകുട്ടി.
47. സമ്പർക്കം- അരിമ്പൂര് – 26 പുരുഷൻ.
48. സമ്പർക്കം- പരിയാരം – 33 സ്ത്രീ.
49. സമ്പർക്കം- കണ്ടശ്ശാംകടവ് – 40 പുരുഷൻ.
50. സമ്പർക്കം- വാടാനപ്പിളളി – 43 സ്ത്രീ.
51. ചാലക്കുടി ക്ലസ്റ്റർ – പരിയാരം- 44 പുരുഷൻ.
52. ചാലക്കുടി ക്ലസ്റ്റർ – കോടശ്ശേരി- 50 പുരുഷൻ.
53. ചാലക്കുടി ക്ലസ്റ്റർ – കൊടകര- 48 പുരുഷൻ.
54. ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി- 58 പുരുഷൻ.
55. ശക്തൻ ക്ലസ്റ്റർ- കുന്നംകുളം മുനിസിപ്പാലിറ്റി – 76 സ്ത്രീ.
56. ശക്തൻ ക്ലസ്റ്റർ- വരന്തരപ്പിളളി – 78 സ്ത്രീ.
57. ശക്തൻ ക്ലസ്റ്റർ- വരന്തരപ്പിളളി – 20 സ്ത്രീ.
58. ശക്തൻ ക്ലസ്റ്റർ- വരന്തരപ്പിളളി – 18 ആൺകുട്ടി.
59. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 30 പുരുഷൻ.
60. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – സ്ത്രീ.
61. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 56 സ്ത്രീ.
62. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 46 സ്ത്രീ.
63. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 78 പുരുഷൻ.
64. സൗദിയിൽ നിന്ന് വന്ന മതിലകം സ്വദേശി – 28 പുരുഷൻ.
65. ഖത്തറിൽ നിന്ന് വന്ന ദേശമംഗലം സ്വദേശി – 52 പുരുഷൻ.
66. ബാംഗ്ലൂരിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി – 29 പുരുഷൻ.
67. ബാംഗ്ലൂരിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി – 27 പുരുഷൻ.
68. ചെനൈയിൽ നിന്ന് വന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 78 പുരുഷൻ.
69. ആസാമിൽ നിന്ന് വന്ന കൊരട്ടി സ്വദേശി – 27 പുരുഷൻ.
70. ആസാമിൽ നിന്ന് വന്ന കൊരട്ടി സ്വദേശി – 29 പുരുഷൻ.
71. ബാംഗ്ലൂരിൽ നിന്ന് വന്ന മേലൂര് സ്വദേശി – 25 പുരുഷൻ.
72. ആന്റമാനിൽ നിന്ന് വന്ന പടിയൂര് സ്വദേശി – 11 ആൺകുട്ടി.
73. ഗുജറാത്തിൽ നിന്ന് വന്ന ചാഴൂര് സ്വദേശി – 50 പുരുഷൻ.
74. ഗുജറാത്തിൽ നിന്ന് വന്ന ചാഴൂര് സ്വദേശി – 41 സ്ത്രീ.
75. ആന്ധ്രപ്രദേശിൽ നിന്ന് വന്ന കോടശ്ശേരി സ്വദേശി – 32 പുരുഷൻ.
76. പട്ടാമ്പി ക്ലസ്റ്റർ- ദേശമംഗലം – 22 പുരുഷൻ.
77. ഉറവിടമറിയാത്ത കോലഴി സ്വദേശി – 49.
78. ഉറവിടമറിയാത്ത പടിയൂര് സ്വദേശി – 30 പുരുഷൻ.
79. ഉറവിടമറിയാത്ത പടിയൂര് സ്വദേശി – 45 സ്ത്രീ.
80. ഉറവിടമറിയാത്ത കാട്ടാക്കാമ്പാൽ സ്വദേശി – 29 സ്ത്രീ.

കണ്ടെയ്ൻമെന്റ് സോണുകൾ
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 5, 6 (വല്ലപ്പാടി കനകമല റോഡിന് തെക്ക് വശം, വല്ലപ്പാടി കോൺവെന്റ് വരെയും ദേശീയ പാതയ്ക്ക് കിഴ്ക്ക് ഭാഗവും 6-ാം വാർഡിൽപ്പെട്ട സൊസൈറ്റി പൊക്കം തേശ്ശേരി ലക്ഷംവീട് കോളനിക്ക് സമീപമുളള വഴിയുൾപ്പെടെയുളള പ്രദേശം), 14-ാം വാർഡ്, മുല്ലശ്ശേരി വാർഡ് 4, അടാട്ട് വാർഡ് 5, 10 (അമല ആശുപത്രി ഭാഗം), നെന്മണിക്കര വാർഡ് 5 (ആമ്പല്ലൂർ പ്രദേശം. ആമ്പല്ലൂർ ജംഗ്ഷനിലെ എൻഎച്ച് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുളള ഷാസ് റോഡും പരിസരപ്രദേശങ്ങളും), കടങ്ങോട് വാർഡ് 11, പാഞ്ഞാൾ വാർഡ് 11, പുത്തൂർ വാർഡ് 12, 13.
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: തൃശൂർ കോർപ്പറേഷൻ 41, 25 വാർഡുകൾ, കുന്നംകുളം നഗരസഭ ഡിവിഷൻ 22, ഇരിങ്ങാലക്കുട നഗരസഭ 13, 15, 17, 18, 23, 25, 32 ഡിവിഷനുകൾ, ചേർപ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 11, കൊണ്ടാഴി വാർഡ് 1, നെന്മണിക്കര വാർഡ് 4, പഴയന്നൂർ 8, 16 വാർഡുകൾ, മണലൂർ വാർഡ് 3, കൈപ്പറമ്പ് വാർഡ് 3, 10, മാള 20-ാം വാർഡ് (01 മുതൽ 221-ാം നമ്പർ വരെയുളള പ്രദേശം. കാട്ടിക്കര കുന്ന്-മാരേക്കാട് റോഡ്, കാട്ടിക്കര കുന്ന്-കുഴിക്കാട്ടുശ്ശേരി റോഡ്, പൊട്ടച്ചിറ-മാണിയങ്കാവ് റോഡ് മൈക്രോ ക്ലസ്റ്ററായി നിലനിർത്തി ബാക്കി ഭാഗങ്ങൾ)