നെന്മാറ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് ടെര്‍മിനലിന്റെ നിര്‍മ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് പരിധിയില്‍ ബസ് സ്റ്റാന്റ് ടെര്‍മിനല്‍ സ്ഥാപിക്കുന്നത്.  പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും 45 ലക്ഷം ചെലവഴിച്ചാണ് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്.

ഒരുമാസത്തിനകം പണിപൂര്‍ത്തീകരിച്ച്  ടെര്‍മിനല്‍ നാടിന് സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ബസ് സ്റ്റാന്റില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് പുഷ്പലത എം.ആര്‍. നാരായണന്‍, പഞ്ചായത്ത് സ്ഥിരംസമിതിയംഗങ്ങള്‍, മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.