സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിൽ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള പ്രോസ്‌പെക്ടസ് ഭേദഗതി www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് 20 മുതൽ അക്കാഡമിക് ഡാറ്റ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. മാർക്ക്‌ലിസ്റ്റ് ലഭിച്ചിട്ടുള്ളവരും 2020 നു മുൻപ് ഡിഗ്രി പാസ്സായവരും 24 നകം അക്കാഡമിക് ഡാറ്റ അപ്‌ലോഡ് ചെയ്യണം. മറ്റുള്ളവർ 31നകം അക്കാഡമിക് ഡാറ്റ അപ്‌ലോഡ് ചെയ്യണം.

കൺസോളിഡേറ്റഡ് മാർക്ക്‌ലിസ്റ്റ്, പ്ലസ് ടു മാർക്ക് ലിസ്റ്റ്, പ്ലസ് ടുവിന് മാത്തമാറ്റിക്‌സ് പഠിക്കാത്തവർ മാത്തമാറ്റിക്കൽ സയൻസിലെ പ്രോസ്‌പെക്ടസ് പ്രകാരം പറഞ്ഞിരിക്കുന്ന വിഷയങ്ങൾ ഡിഗ്രിക്ക് പഠിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മാർക്ക്‌ലിസ്റ്റ് വെബ്‌സൈറ്റിൽ ആവശ്യപ്പെടുന്ന പ്രകാരം അപ്‌ലോഡ് ചെയ്യണം. വെബ്‌പേജിൽ മാർക്കുകൾ രേഖപ്പെടുത്തണം. മാർക്ക് ലിസ്റ്റിൽ  CGPA/CCPA/GP  മാത്രമുള്ളവർ  CGPA/CCPA/GP രേഖപ്പെടുത്തുകയും മാർക്ക്‌ലിസ്റ്റിനൊപ്പം മാർക്ക് ലിസ്റ്റിന്റെ പിറകിൽ നൽകിയിട്ടുള്ള ഗ്രേഡ് ടു പെർസന്റേജ് കൺവേർഷൻ കാണിക്കുന്ന പേജും (അതില്ലാത്തവർ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള പാസ്സായ വർഷത്തെ റെഗുലേഷൻസ് പ്രകാരമുള്ള ഗ്രേഡ് ടു പെർസന്റേജ് കൺവേർഷൻ പേജുകൾ) അപ്‌ലോഡ് ചെയ്യണം. ഒറിജിനൽ മാർക്ക്‌ലിസ്റ്റ് ലഭിക്കാത്തവർ ഓൺലൈൻ വഴി ലഭിക്കുന്ന മാർക്ക്‌ലിസ്റ്റ് സ്വയം സാക്ഷ്യപ്പെടുത്തി അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.