കുന്നംകുളത്തിന്റെ സ്വപ്നപദ്ധതിയായ ആധുനിക ബസ് ടെർമിനൽ നിർമ്മാണ പുരോഗതി വിലയിരുത്താൻ നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രതിനിധി ടി കെ വാസു, നഗരസഭ വൈസ് ചെയർമാൻ പി എം സുരേഷ്, കൗൺസിലർ കെ.എ അസീസ്, നഗരസഭാ സെക്രട്ടറി ബി.അനിൽകുമാർ, നഗരസഭ എഞ്ചിനീയർ ബിനോയ് ബോസ്, അസി: എൻജിനീയർ ജിജോ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. നിർമ്മാണ പ്രവർത്തകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
ദ്രുതഗതിയിൽ നടക്കുന്ന ബസ് ടെർമിനൽ നിർമ്മാണപ്രവർത്തനം പൂർത്തീകരിച്ചു എത്രയും പെട്ടെന്ന് തന്നെ കുന്നംകുളത്തെ ജനതയുടെ ചിരകാല സ്വപ്നം നഗരസഭ യാഥാർഥ്യമാക്കുമെന്ന് ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അറിയിച്ചു.
