തിങ്കളാഴ്ച ജില്ലയില്‍ പുതുതായി 887 പേര്‍ രോഗനിരീക്ഷണത്തിലായി. 1,624 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

* ജില്ലയില്‍ 19,514 പേര്‍ വീടുകളിലും 673 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ തിങ്കളാഴ്ച രോഗലക്ഷണങ്ങളുമായി 287 പേരെ പ്രവേശിപ്പിച്ചു. 370 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

* ജില്ലയില്‍ ആശുപത്രികളില്‍ 3,863 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

* തിങ്കളാഴ്ച 336 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 748 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

* ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 673 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

കളക്ടറേറ്റ് കണ്‍ട്റോള്‍ റൂമില്‍ 243 കാളുകളാണ് ഇന്ന് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 18 പേര്‍ തിങ്കളാഴ്ച മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,443 പേരെ തിങ്കളാഴ്ച വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -24,050
2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -19,514
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -3,863
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -673
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -887

വാഹന പരിശോധന :

തിങ്കളാഴ്ച പരിശോധിച്ച വാഹനങ്ങള്‍ -1,469
പരിശോധനയ്ക്കു വിധേയമായവര്‍ -2,581