കേന്ദ്ര-സംസ്ഥാന സര്‍ക്കാരും നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനും സംയുക്തമായി ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതി പ്രകാരം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ത്രൈമാസ തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. സി.എന്‍.സി ഓപ്പറേറ്റര്‍, കണ്‍വെന്‍ഷനല്‍ ലെയ്ത്ത് ഓപ്പറേറ്റര്‍, ത്രൂ ഹോള്‍ അസംബ്ലി എന്നിവയാണ് കോഴ്‌സുകള്‍. എന്‍.റ്റി.റ്റി.എഫ് ന്റെ തലശ്ശേരി, മലപ്പുറം, ബംഗളുരൂ കേന്ദ്രങ്ങളിലാണ് യഥാക്രമം കോഴ്‌സുകള്‍ നടത്തുക. എസ്.എസ്.എല്‍.സി/പ്ലസ്ടു/പി.യു.സി/12-ാം തരം വൊക്കേഷനല്‍ കോഴ്‌സ് പാസായവാരാകണം. പ്രായപരിധി 18 നും 25 നും മധ്യേ. എന്‍.ടി.ടി.എഫ് നടത്തുന്ന പ്രവേശന പരീക്ഷയില്‍ അര്‍ഹത നേടുന്ന വിദ്യാര്‍ഥികളുടെ ട്യൂഷന്‍, താമസം, ഭക്ഷണം ചെലവ് സര്‍ക്കാര്‍ വഹിക്കും. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍.ടി.ടി.എഫ് വിവിധ വ്യവസായ ശാലകളില്‍ കാംപസ് ഇന്റര്‍വ്യൂവിനും നിയമനത്തിനും സഹായം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 7795844650, 8606190101.