കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ചില പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ കേശവദാസപുരം ഡിവിഷനിലെ (15) ലക്ഷ്മി നഗർ, ചൈതന്യ ഗാർഡൻസ്, തമ്പാനൂർ ഡിവിഷനിലെ (81) രാജാജി നഗർ എന്നിവയും നെല്ലാട് പഞ്ചായത്തിലെ മൈലക്കൽ വാർഡിലെ (ആറ്)വടക്കനാട്, മാക്കംകോണം, വേടക്കാല, കല്ലിടുക്ക് എന്നീ പ്രദേശങ്ങളും പെരുങ്കിടവിള പഞ്ചായത്തിന്റെ 15-ാം വാർഡായ പുളിമാംകോടുമാണു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകൾ നടത്താൻ പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

*കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി*

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്നു നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ രണ്ട്, മൂന്ന്, 11, 39 വാർഡുകൾ, കിളിമാനൂർ പഞ്ചായത്തിലെ എട്ടാം വാർഡ്, പാലോട് പഞ്ചായത്തിലെ 12-ാം വാർഡ്, പെരുങ്കടവിള പഞ്ചായത്തിലെ ഒമ്പത്, 10, 11 വാർഡുകൾ, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ അഞ്ച്, 10, 12, 13, തിരുവനന്തപുരം കോർപ്പറേഷനിലെ വെങ്ങാനൂർ ഡിവിഷനിലെ (59) നെല്ലിവിള, ചെറുവിള, പഴവിള, ഞാറവിള എന്നിവ ഒഴികെയുള്ള മേഖല എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.