എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ, പൂജപ്പുരയിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിംങ്, സിഗ്നൽ പ്രോസസ്സിംഗ് എന്നീ ബ്രാഞ്ചുകളിലെ സ്‌പോൺസേർഡ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുളളു. 1000 രൂപ ഫീസടച്ച് www.lbt.ac.inwww.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ ഒൻപത്. ഫോൺ: 0471 2349232, 9895983656, 8547458075, 9446136613.