വെളളക്കര കുടിശിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ഉന്നതതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഈ മാസം 22 ന് രാവിലെ 10 മുതല്‍ വിദ്യാനഗര്‍ ക്യാമ്പസില്‍ അദാലത്ത് നടത്തും. കാസര്‍കോട് സബ് ഡിവിഷനു കീഴിലുളള പരാതികള്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ വിദ്യാനഗര്‍ ഓഫീസിലും കാഞ്ഞങ്ങാട് സബ് ഡിവിഷനു കീഴിലുളള പരാതികള്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാഞ്ഞങ്ങാട് ഓഫീസിലും ഈ മാസം 15 ന് വൈകുന്നേരം അഞ്ച് മണിക്കകം നല്‍കണം. ഈ ഓഫീസുകളില്‍ നിന്ന് തീയതിയോടുകൂടിയ ടോക്കണ്‍ നമ്പര്‍, അപേക്ഷകര്‍ കൈപ്പറ്റണം. അപേക്ഷയില്‍ കണ്‍സ്യൂമര്‍ നമ്പര്‍, വ്യക്തമായ മേല്‍വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ലാന്റ് ഫോണ്‍നമ്പര്‍ എന്നിവ ചേര്‍ക്കണം. അപേക്ഷ സമര്‍പ്പിച്ചവര്‍ 22 ന് രാവിലെ വിദ്യാനഗര്‍ ജലഅതോറിറ്റി ഓഫീസില്‍ ഹാജരാകണമെന്നും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
