തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ മേഖലകളില്‍ ആ മുന്നേറ്റം നല്ല രീതിയില്‍ നടന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ലൈഫ് പദ്ധതിയില്‍ തന്നെ നിരവധി കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചു. കൊറോണ രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏറെ മികച്ച രീതിയിലാണ് ചെയ്യുന്നത്. കൊറോണയ്‌ക്കൊപ്പം ജീവിക്കേണ്ട സാഹചര്യമാണ് നമുക്കുള്ളത്. ജാഗ്രതയോടെയുള്ള സമീപനമാണ് ഇപ്പോള്‍ ഏറെ ആവശ്യം. എന്നാല്‍ വികസനവും അതിനൊപ്പംതന്നെ നടക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു കോടി 30 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. കെട്ടിടത്തിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണംകൂടി ഉടന്‍ പൂര്‍ത്തിയാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കറുപ്പായി, വൈസ് പ്രസിഡന്റ് ശേഖര്‍റാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍, ജനപ്രതിനിധികളായ ശശീന്ദ്രന്‍, ശ്രീദേവി അന്‍പുരാജ്, മുരുകേശ്വരി രവി, സൈമണ്‍ എസ്, പഞ്ചായത്ത് സെക്രട്ടറി റ്റി. രഞ്ചന്‍, വിവിധ രാഷ്ട്രിയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.